Nov 7, 2010

ജനങ്ങളുടെ വോട്ടും വാങ്ങി സിംഹാസനസ്ഥനായ അല്ലയോ ശ്രീ ശ്രീ കെ വി തോമസ്‌ മഹാരാജാവേ....

Share




നങ്ങളുടെ വോട്ടും വാങ്ങി സിംഹാസനസ്ഥനായ അല്ലയോ ശ്രീ ശ്രീ കെ വി തോമസ്‌ മഹാരാജാവേ...
ഇതിനിടെ, എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ അങ്ങയുടെ മഹത്തായ പ്രസ്താവനകള്‍ കേട്ടു. ഇന്നലെ മരണമടഞ്ഞ പെണ്‍കുട്ടിയുടെ മുഖം ഇപ്പോഴെങ്കിലും - അവളുടെ മരണ വാര്‍ത്തയുടെ സമയത്തെങ്കിലും താങ്കള്‍ കണ്ടിട്ടുണ്ടോ? പെണ്‍കുട്ടിയുടെ പിതാവ് മൂന്നു വര്ഷം മുന്‍പ് മരിച്ചു പോയതും എന്‍ഡോ സള്‍ഫാന്‍ കാരണമാണ്. അവളുടെ ഒരനുജനുള്ളതും ഇതേ കാരണത്താല്‍ രോഗബധിതനാണ്. എന്‍ഡോ സള്‍ഫാന്‍ കാരണം രോഗ ബാധിതരായ ഒരു കുടുംബത്തിലെ മൂന്നു പേര്‍. പെണ്കുട്ടിയടക്കം രണ്ടു പേര്‍ മരണമടഞ്ഞു. അതുപോലെ നരകയാതന അനുഭവിക്കുന്ന നൂറുകണക്കിന് മനുഷ്യ ജന്മങ്ങള്‍ ഇന്നും അവിടെ മരിച്ചു ജീവിക്കുന്നുണ്ട് എന്ന് താങ്കള്‍ക്കറിയാമോ. താങ്കള്‍ക്കിതൊന്നും അറിയേണ്ടല്ലോ. പാവപ്പെട്ടവന്‍ ഇവിടെ ചത്തൊടുങ്ങിയാല്‍ താങ്കള്‍ക്കെന്ത് അല്ലെ??

താങ്കള്‍ ഒരു ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയല്ലേ സാര്‍. ഒരു സമൂഹം മുഴുവന്‍ വര്‍ഷങ്ങളായി എന്‍ഡോ സള്‍ഫാന്‍ എന്ന മാരക കീടനാശിനി കാരണം ദുരിതമനുഭാവിക്കുമ്പോഴും, കീടനാശിനികള്‍ എന്നത് വിഷമാണെന്നും, അത് ശരീരത്തില്‍ ചെന്നാല്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ഉണ്ടാകുമെന്നും തിരിച്ചറിയാന്‍ പോലും വെളിവില്ലാ എങ്കില്‍, താങ്കള്‍ ആര്‍ക്കുവേണ്ടിയാണ് എന്തിന് വേണ്ടിയാണ് സിംഹാസനത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നത്. മഹാരാജ്യത്തെ - കേരളത്തിലെ പട്ടിണിപ്പാവങ്ങളായ പ്രജകള്‍ക്ക് വേണ്ടിയാണ് താങ്കള്‍ അവിടെ ഇരിക്കുന്നത് എന്ന് കരുതാന്‍ തീരെ ന്യായമില്ല. അങ്ങിനെ എങ്കില്‍ താങ്കള്‍ ഇത്രയും തരം താണ - വിലകുറഞ്ഞ പ്രസ്താവന ഇറക്കില്ലായിരുന്നല്ലോ.

എന്‍ഡോ സള്‍ഫാന്‍ എന്ന മാരക കീടനാശിനി, ഹെലിക്കോപ്ടര്‍ ഉപയോഗിച്ച് ആകാശത്ത് നിന്നും തളിച്ചാല്‍ അത് അരുവിയിലും, പുഴയിലും, കുളത്തിലും,കിണറിലും പതിക്കുമെന്നും, അവയെല്ലാം വിഷമയമാകും എന്നും അത് മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ മാരക രോഗങ്ങള്‍ ഉണ്ടാകും എന്നും മനസ്സിലാക്കാനുള്ള സാമാന്ന്യബോധമില്ലാതിരിക്കാന്‍ മാത്രം താങ്കള്‍ക്കു തലയ്ക്കു വെളിവില്ലാതായിപ്പോയതല്ല, ഇത് താങ്കള്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ കൂടി അജണ്ട ആണ് എന്നും ഇവിടുത്തെ പ്രജകള്‍ കരുതിയാല്‍ അത് തെറ്റാണെന്ന് പറയുന്നതെങ്ങിനെ സാര്‍?? ഇനി അതല്ല, താങ്കള്‍ നേരത്തെ പറഞ്ഞതുപോലെ എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള കീടനാശിനികള്‍ രോഗകാരണമാകുന്നില്ല എന്നാണു താങ്കളുടെ കണ്ടുപിടുത്തമെങ്കില്‍ ഇവയെല്ലാം താങ്കളുടെയും താങ്കളുടെ കൂട്ടാളികളുടെയും ഭക്ഷണത്തില്‍ കൂടി ഉള്‍പ്പെടുത്താന്‍ ദയവുണ്ടാകുമോ?? ചുരുങ്ങിയ പക്ഷം, താങ്കളുടെ വീട്ടുവളപ്പിനു ചുറ്റും എന്‍ഡോസള്‍ഫാന്‍ തളിക്കുന്നു എങ്കില്‍ താങ്കള്‍ അതിനു എതിര് പറയുമോ സാര്‍? പറ്റുമെങ്കില്‍ താങ്കള്‍ നേരിട്ട് പോയി കാണണം 'കേരളത്തിലുള്ള കാസര്‍ഗോഡ്‌ ജില്ലയിലെ' എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങള്‍.... എന്നിട്ട് പറയണം സാര്‍, മുന്‍പ് പറഞ്ഞ വാക്കുകള്‍ ഒരുവട്ടം കൂടി.... കഴിയുമോ താങ്കള്‍ക്ക്...????

Read more...