Nov 10, 2008

നന്ദനയ്ക്കൊരു യാത്രാമൊഴി...

Share

പ്രിയപ്പെട്ട നന്ദന...,

മറന്നിട്ടില്ല ഞാന്‍ ഒന്നും...ജീവിതത്തിന്റെ പാതി വഴിയില്‍ തനിച്ചായിരുന്നപ്പോഴും എനിക്ക് കൂട്ട് നഷ്ട്ടപ്പെട്ടുപോയ, അല്ല നീ നഷ്ട്ടപ്പെടുത്തിയ എന്റെ നിറമുള്ള ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു....
എവിടെയായിരുന്നു എനിക്ക് പിഴച്ചുപോയത്...ഓര്‍മ്മവച്ച കാലം മുതല്‍ അല്ലലറിയാതെ സ്വാതന്ത്ര്യത്തോടെ ജീവിച്ചിരുന്നവനാണ് ഞാന്‍...സ്നേഹം മാത്രം നല്‍കിയിരുന്ന എന്റെ പ്രിയപ്പെട്ടവര്‍. ഞാനേറെ വിലമതിക്കുന്ന സൗഹൃദങ്ങളും ബന്ധങ്ങളുമല്ലാതെ എന്റേതെന്നു പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല അവിടെ എന്നെനിക്കറിയാം. അത് മതിയാകുമായിരുന്നു എനിക്ക് ,നിന്നെ കണ്ടുമുട്ടിയിരുന്നില്ലെന്കില്‍.മുപ്പതു വര്ഷത്തെജീവിതം ബാക്കി നല്കിയതെന്തായിരുന്നുവെന്നു വയ്കിയാണെങ്കിലും ഇപ്പോഴെനിക്ക്‌ ബോധ്യമുണ്ട്... എല്ലാവര്ക്കും വേണ്ടപ്പെട്ടവനായി ജീവിക്കുമ്പോഴും... വീട്ടുകാര്‍ക്ക് മാത്രം ഞാന്‍ ഒന്നിനും കൊള്ളാത്തവനായിമാറിയിരുന്നോ? ഒന്നും പറയാറില്ലെങ്കിലും അമ്മയുടെ കണ്ണീര് കാണാന്‍ എനിക്കെന്തേ അന്ന് കഴിയാതെ പോയത്...ഒരിക്കലും ഒന്നും ആവശ്യപ്പെടാതിരുന്ന അച്ഛന്‍...ഒടുക്കം ഒന്നും ആവശ്യപ്പെടാന്‍കാത്തുനില്‍ക്കാതെ....
എല്ലാം നിനക്കറിയാവുന്നതായിരുന്നു...എന്നിട്ടും നന്ദാ....!!

ജീവിതത്തില്‍ നിന്നും ഞാന്‍ എത്ര മാത്രം മാറിപ്പോയിരിക്കുന്നു ഇപ്പോള്‍....ശരിയാണ് നന്ദാ, അവസാനമായി ഞാന്‍ നിനക്കെഴുതിയിരുന്ന എഴുത്തിലെ വരികള്‍ നീ ഓര്‍ക്കുന്നുണ്ടാകില്ല.....
"ദൈവം എന്നെ അത്രയേറെ ഇഷ്ട്ടപ്പെടുന്നുണ്ട് "...അങ്ങിനെയല്ലായിരുന്നെങ്കില്‍ നഷ്ട്ടപ്പെടലിന്റെ വേദനയില്‍ ഞാന്‍ എന്നേ എന്റെ ജീവിതം അവസാനിപ്പിച്ചേനെ...
എന്റെ പലതും മറന്നുള്ള ജീവിതത്തിനിടയില്‍ നമ്മള്‍ കണ്ടുമുട്ടിയത്‌ എന്തിനായിരുന്നു.. അതെ...എനിക്കുറപ്പുണ്ട്, എന്റെ ജീവിതത്തിന്റെ ഗതി മാറ്റാന്‍ ദൈവം ഒരു കാരണം കണ്ടെത്തുകയായിരുന്നു നിന്നിലൂടെ...
ഒരിക്കലും നാട്ടില്‍നിന്നും മാറാന്‍ സാധിക്കാത്ത വിധം ഒതുങ്ങിപോയിരുന്ന എന്റെ മനസ്സിനെ ശാസനയിലൂടെ പിണക്കങ്ങളിലൂടെ മാറ്റിയെടുത്തത് നീയായിരുന്നല്ലോ...

നിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണല്ലോ ഞാനൊരു നല്ല ജോലിക്ക് വേണ്ടി അന്യേഷിച്ചുതുടങ്ങിയത്..
ഏറെ കാത്തിരിപ്പിനൊടുവില്‍ എനിക്ക് ജോലി ലഭിച്ചതു നിന്റെ പ്രാര്‍ത്ഥനയിലാണെന്നു കരുതിയിരുന്നുഞാന്‍...
അതെ, എല്ലാം ഞാന്‍ നഷ്ട്ടപ്പെടുത്തിയത് നിനക്കുവേണ്ടിക്കൂടിയായിരുന്നു. ഒടുക്കം,നാട്ടില്‍ നിന്നും എല്ലാമിട്ടെരിഞ്ഞു പോരവേ നീ,"എന്നെ മറക്കണം... ബന്ധം നമുക്കിവിടെ വച്ചു നിര്‍ത്താം എന്നുപറഞ്ഞത്‌......
നിനക്കൊര്‍മ്മയുടോ? നാളേക്ക് നാലു വര്ഷം തികയുന്നു.എന്റെ നഷ്ട്ടപ്പെടലുകള്‍ക്കു.,വേദനകള്‍ക്ക്..
ഏറെ വേദനിച്ചിരുന്നു ഞാന്‍...എല്ലാവരുമുടായിട്ടും അനാഥനായിപ്പോയെന്ന തോന്നലില്‍ ഞാന്‍ സ്വയം അവസാനിപ്പിച്ചേനെ....പക്ഷെ എനിക്ക് വാശിയായിരുന്നു...നിന്നോട് മാത്രമല്ല... ലോകത്തോട്‌ മുഴുവന്‍... വാശിയില്‍ ജീവിച്ചതിനാല്‍ എനിക്കിന്ന് എല്ലാമുണ്ട്... ഞാനാഗ്രതിച്ചതിലേറെ അര്‍ഹിച്ചതിലേറെ നേടിക്കഴിഞ്ഞു ഞാന്‍.... നാലു വര്‍ഷത്തിനിടയില്‍,നഷ്ട്ടപ്പെട്ടതിലേറെ ബന്ധങ്ങള്‍ സൗഹൃദങ്ങള്‍ അതിനുമപ്പുറം ഞാന്‍ പലതും നേടിക്കഴിഞ്ഞു...ഒന്നും നഷ്ട്ടപ്പെട്ടതിനു പകരമാകില്ലെന്നറിയാം...നഷ്ട്ടപ്പെട്ടതൊന്നും തിരിച്ചു പിടിക്കില്ലെന്നുറപ്പിച്ചിരുന്നു‍....അതിലേറെ നേടണമെന്ന വാശിയുണ്ടായിരുന്നു എനിക്ക്..... പഴയതൊന്നും ഞാന്‍ ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്നില്ല.കാരണം ഇതെന്റെ പുനര്‍ജന്മമാണെന്നു കരുതാനാണെനിക്കിഷ്ട്ടം....

നന്ദാ..ഞാനറിയുന്നുണ്ടായിരുന്നു ....ഞാന്‍ നിനക്കുവേണ്ടി എല്ലാം നഷ്ട്ടപ്പെടുത്തി അലയുമ്പോള്‍....നീ മറ്റൊരാളുടെതായിക്കഴിഞ്ഞിരുന്നുവെന്നു....എനിക്കതറിഞ്ഞു ചിരിക്കാന്‍ മാത്രമെ കഴിയൂ...കാരണം,എന്റെമനസ്സിലെ സ്നേഹം മുഴുവന്‍ പിടിച്ചുവാങ്ങി...( ക്ഷമിക്കുക.... നിനക്കാവശ്യം സ്നേഹമായിരുന്നില്ലല്ലോ.)... ഞാനാഗ്രതിച്ചതിലേറെ,അര്‍ഹിച്ചതിലേറെ സ്നേഹം എനിക്ക് നല്കിയ (?)നീ... ഓര്‍മ്മകള്‍മനസ്സിലൊളിപ്പിച്ച് മറ്റൊരാളുടെ കൂടെ കഴിയുക.... അതിനെ എന്ത് വിളിക്കണം ഞാന്‍...

ഇല്ല നന്ദാ നിനക്കതിനു കഴിഞ്ഞാലും....ഏറെ കാലം തുടരാനാവില്ലത്...ഒരുനുള്ളുപോലും ബാക്കിയില്ലാതെഎന്റെ മനസ്സിലെ സ്നേഹം മുഴുവന്‍ പിടിച്ചുവാങ്ങി ഒടുക്കം ഒരു കാരണവുമില്ലാതെ എന്നെ തള്ളിപ്പറഞ്ഞവളാണ് നീ.....അതിനുള്ള തിരിച്ചടി കാലം നിനക്കു തരും..എനിക്ക് നിന്നെ ശപിക്കാനൊ വെറുക്കാനോ കഴിയില്ലെങ്കിലും....എന്നെ സ്നേഹിച്ചിരുന്നവരുടെ,എന്റെ വേദനയില്‍ കൂടെ വേദനിക്കുന്നവരുടെ ശാപം എന്നും നിന്റെ കൂടെയുണ്ടാകും...എല്ലാം അവര്ക്കും അറിയാവുന്നതായിരുന്നല്ലോ...

ഇനി ഒരെഴുത്തുണ്ടാകില്ല ... എഴുത്ത് നിനക്കു കിട്ടുമ്പോഴേക്കും ഞാനിവിടം വിട്ടിരിക്കും... പുതിയമേച്ചില്‍പ്പുറം തേടി...എന്നെ തേടിയെത്തിയ പുതിയ സൌഭാഗ്യങ്ങളിലേക്ക് ഞാന്‍ യാത്രതിരിക്കുകയ്യാണ്...നീ ഓര്ക്കുക... നിന്റെ ജീവിതത്തില്‍ നല്ലതെന്തെങ്കിലും സംഭവിക്കുന്നുണ്ടെങ്കില്‍ അതെന്റെപ്രാര്‍ത്ഥന കൊണ്ടു മാത്രമാണ്...മറിച്ചുള്ളതൊക്കെ എന്നെ സ്നേഹിച്ചിരുന്നവരുടെ ശാപമായി കരുതണംനീ.ഞാന്‍ നേടുന്നതിനൊപ്പം നിനക്കു നഷ്ട്ടപ്പെടലുകളുണ്ടാകും.... കാത്തിരുന്നു കാണാന്‍ ഇനിയുമേറെ കാലം കിടപ്പുണ്ട് നമുക്കിടയില്‍...നഷ്ട്ടപ്പെട്ടതോര്‍ത്തു ഞാനെന്റെ ജീവിതം തുലയ്ക്കുമെന്ന് കരുതിയെന്കില്‍ നിനക്കുതെറ്റി..എനിക്കൊന്നും നഷ്ട്ടപ്പെട്ടിട്ടില്ലെന്ന് തന്നെ ഞാന്‍ കരുതുന്നു...ഇപ്പോഴെനിക്കുറപ്പുണ്ട് ...എന്റെ ജീവിതത്തിലെ നല്ലതിന് വേണ്ടി മാത്രമുള്ള, ജീവിതം വഴി മാറാനുള്ള ഒരു നിമിത്തം മാത്രമായിരുന്നു നീഎന്ന്.നിന്റെ ജീവിതത്തിലെ ദുരിതങ്ങള്‍ ഞാന്‍ പങ്കുവയ്ക്കേണ്ടതല്ലെന്നു ദൈവം കരുതിയിരിക്കണം...ദൈവം എന്നെ അത്രയേറെ ഇഷ്ട്ടപ്പെടുന്നുണ്ടാവണം..അങ്ങിനെയേ വരൂ...കാരണം ഞാന്‍ മനസ്സറിഞ്ഞു ആരേയും വേദനിപ്പിച്ചിട്ടില്ല ഒരിക്കലും.എന്റെ വാക്കുകള്‍ക്കു ക്ഷമിക്കുക...നീ എന്നോട് കാണിച്ചത്രയും ക്രൂരത എന്റെ വാക്കുകളില്‍ ഇല്ലെന്നെനിക്കുറപ്പുണ്ട് ....ഇത്രയെങ്കിലും എഴുതാതിരിക്കാനാവില്ലെനിക്ക്.....നിര്‍ത്തട്ടെ ......! "

Read more...