Mar 6, 2009

മനസ്സാക്ഷി നഷ്ട്ടപ്പെടുന്ന മലയാളി

Share

ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായി കാണാം.

മാതൃഭൂമി ദിനപത്രത്തില്‍ വന്ന ഒരു വാര്‍ത്ത.ഉള്‍പ്പേജില്‍ മാത്രമായി ഒതുങ്ങിയ ആ റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ മനസ്സ് വല്ലാതെ വേദനിച്ചു. പ്രായമായ മാതാപിതാക്കളെ, കുടുംബാംഗങ്ങളെ, ഉപയോഗശൂന്യമായ വസ്തുക്കളെപോലെ വഴിയരികില്‍ ഉപേക്ഷിക്കുന്ന രീതിയിലേക്ക് മലയാളിയുടെ മനസ്സ് 'വളര്‍ന്നിരിക്കുന്നു'. നമ്മുടെ സാംസ്കാരീക നായകന്മാര്‍ ഇതൊന്നും കാണാനുള്ളവരല്ല. നമുക്ക് ചര്‍ച്ച ചെയ്യാന്‍ ആഗോള സാമ്പത്തിക പ്രതിസന്ധി, ഇസ്രയേല്‍ പ്രശ്നം...അങ്ങിനെ എന്തൊക്കെ കിടക്കുന്നു...സമുദായം വളര്‍ത്തുന്നവരും സമുദായ സ്നേഹികളും സനാതന ധര്‍മ്മം പഠിപ്പിക്കുന്നവരും അടിസ്ഥാന വര്‍ഗത്തിന് വേണ്ടി നിലകൊള്ളുന്നവരെന്നു ഇരുപത്തിനാലുമണിക്കൂറും പ്രസംഗിക്കുന്നവരും ഇതൊന്നും കാണില്ല. കണ്ടാലും കണ്ടെന്നു നടിക്കില്ല.... ഇതിന്റെയൊക്കെ പുറകെ പോകാന്‍ എവിടെ നേരം...
"കേരളം ദൈവത്തിന്റെ സ്വന്തം നാട് "???


Share/Bookmark

7 അഭിപ്രായം:

chithrakaran ചിത്രകാരന്‍ 3/07/2009 2:16 PM  

നമ്മുടെ സമൂഹം സാമൂഹ്യബോധമില്ലാതെ വളര്‍ന്നു വികസിക്കുന്നതിന്റെ ഭാഗമായി നാം നമ്മുടെ വേസ്റ്റുകള്‍ അന്യന്റെ പുരയിടത്തിലേക്കോ, പൊതുസ്ഥലത്തേക്കോ, തെരുവോരങ്ങളിലേക്കോ തള്ളുന്നത്
പൊതു സ്വഭാവമാക്കിയിരുന്നു. നമ്മുടെ “ഠ” വട്ടത്തിലുള്ള സ്വകാര്യത അന്തസ്സുള്ളതാക്കുന്നതിനുവേണ്ടിയുള്ള വ്യഗ്രതയില്‍ സമൂഹത്തെ നശിപ്പിക്കുന്നതില്‍ നമുക്കു മനസ്ഥാപമില്ല. സത്യത്തില്‍ സ്വന്തം വീടും പുരയിടവും വെടിപ്പാക്കുന്നതിനിടയില്‍ നാം നമ്മുടെ മനസ്സ് ജീര്‍ണ്ണിപ്പിക്കുകയായിരുന്നു. ഈ ജീര്‍ണ്ണത സ്വന്തം അച്ഛനമ്മമാരെ പാതിര നേരത്ത് ഉറങ്ങിക്കിടക്കുന്ന കട്ടിലടക്കം പൊക്കിയെടുത്ത് തെരുവോരത്ത് ഉപേക്ഷിക്കാന്മാത്രം ആത്മാവ് കെട്ടുപോകാന്‍ കാരണമായിരിക്കുന്നു. സ്വന്തം തന്തയേയും തള്ളയേയും വഴിയിലുപേക്ഷിച്ച് ആത്മീയ കുപ്പിവെള്ളത്തിനായി , കുറച്ച് മുലപ്പാലിന്റെ ഓര്‍മ്മക്കായി മനുഷ്യ ദൈവങ്ങളായ അമ്മമാരേയും, ബാബമാരേയും കെട്ടിപ്പിടിക്കാന്‍/ദര്‍ശന ഭാഗ്യത്തിനായി ക്യൂ നില്‍ക്കുന്ന ചെറ്റത്തരത്തിലേക്ക് മലയാളിയെ എത്തിച്ചിരിക്കുന്നു !
മക്കളെ ഓമനിച്ച് നശിപ്പിച്ച തന്ത തള്ളമാരുടെ ശൂദ്ര അടിമബോധത്തിന്റെ പരിണാമം കൂടിയാണ് ഈ ജീര്‍ണ്ണത. മനുഷ്യന്‍ ജീവനുള്ള വേസ്റ്റാകുന്നത് സമൂഹത്തിന്റെ തന്തയില്ലായ്മ തന്നെ !

മുക്കുവന്‍ 3/07/2009 10:59 PM  

നാമെല്ലാവരും സ്വന്തം മക്കളെ നോക്കുന്നതിന്റെ മൂന്നിലൊന്ന് മാതാപിതാക്കളെ നോക്കുമോ? ഇല്ലാ‍ാ എന്നെ എനിക്കു തോന്നുന്നത്. എന്തെ ഇങ്ങനെ?

എന്നാലും ഇത് വളരെ കഷ്ടമായി.. ഫോട്ടോയിൽ ഇവർ ഒരു പാവപ്പെട്ട കുടുംബത്തിലെ ആണെന്ന് തോന്നുന്നില്ല. ഒന്നിൽ കൂടുതൽ പിള്ളേരായാൽ കൂടുതൽ പ്രശ്നങ്ങളാ.. അപ്പോൽ വീതം വെപ്പ് തുടങ്ങും.

സുനീഷ് 3/08/2009 7:23 AM  

മൃഗതുല്യം എന്നു പറഞ്ഞാല്‍ മൃഗങ്ങള്‍ക്ക് വരെ നാണക്കേടുണ്ടാകും. ചെ‌റ്റകള്‍ !

സക്കാഫ് vattekkad 3/08/2009 3:47 PM  

നാളെ ഈ പാവം മാതാപിതാക്കള്ളൂടെ മക്കള്‍ക്ക് ഇതിലും ഭയാനകരമായ ദിനങള്‍ ആ‍ണ് കാത്തീരീക്കൂന്നത്. തീര്‍ച്ച.... നിങ‍ള്ളൂടേ സ്വര്‍ഗം നിങ‍ള്ളൂടേ മാതാവിന്‍റെ കാല്‍ ചുവട്ടിലാ‍ണ് എന്ന് ഇസ്ലാം മതം പറയുന്നത്. സുനീഷ് പറഞതാണ് ശരി മൃഗതുല്യം എന്നു പറഞ്ഞാല്‍ മൃഗങ്ങള്‍ക്ക് വരെ നാണക്കേടുണ്ടാകും.
"മനസ്സാക്ഷി നഷ്ട്ടപ്പെടുന്ന മലയാളി" വായിച്ച് ഒരാല്‍ക്ക് എങ്കിലും മാനസാന്തരം ഉന്ധായങ്കില്‍?.........

പാവപ്പെട്ടവൻ 3/08/2009 4:38 PM  

വളരെ നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍